Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:32 AM IST Updated On
date_range 1 March 2022 5:32 AM ISTയുക്രെയ്നിൽ കഴിയുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: യുക്രെയ്നിൽ കഴിയുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി നേതാക്കൾ എത്തി. കല്ലേലിഭാഗം, തൊടിയൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലുള്ള വിദ്യാർഥികളുടെ വീടുകൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി സന്ദർശിച്ചു. പടനായർകുളങ്ങര വടക്ക് സ്വദേശി അഫ്ദൽ റസൽ, വവ്വാക്കാവ് സ്വദേശി പൂജാ പ്രകാശ്, തൊടിയൂർ പഞ്ചായത്തിലെ ശ്രീലക്ഷ്മി അമൽ, അശ്വിൻ ബിനു, ആകാശ് പ്രസാദ്, അഭിജിത്ത്, മുഹമ്മദ് അസറുദ്ദീൻ എന്നീ വിദ്യാർഥികളുടെ വീടുകളാണ് സന്ദർശിച്ചത്. കരുനാഗപ്പള്ളി നഗരസഭയിലെ 34ാം ഡിവിഷനിലെ കുളക്കായത്തിൽ ബെൻസി ബെയ്സൽ, വടക്കേവീട്ടിൽ ബ്ലസി അലക്‌സ് എന്നീ വിദ്യാർഥികളുടെ വീടുകൾ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദുലേഖ, എൽ. ശ്രീലത എന്നിവർ സന്ദർശിച്ചു. ചിത്രം: തൊടിയൂരിലെ വിദ്യാർഥികളുടെ വീടുകൾ സൂസൻകോടി സന്ദർശിക്കുന്നു. കരുനാഗപ്പള്ളി നഗരസഭയിലെ വിദ്യാർഥികളുടെ വീടുകൾ നഗരസഭ ചെയർമാൻ സന്ദർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
