Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിവരശേഖരണം നടത്തും

വിവരശേഖരണം നടത്തും

text_fields
bookmark_border
കൊല്ലം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കാര്‍ഷികമേഖല ആശ്രയിക്കുന്ന പൊതുകമ്പോളങ്ങള്‍ അവയുടെ പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ച് സമഗ്രപഠനം നടത്തും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന മൊത്ത/ചില്ലറ വ്യാപാര കമ്പോളങ്ങളുടെ പട്ടിക തയാറാക്കുക, കമ്പോളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മനസ്സിലാക്കുക തുടങ്ങിയവയുടെ വിവരശേഖരണവും ലക്ഷ്യമിടുന്നു. മാര്‍ച്ച് മൂന്നു മുതല്‍ 20 വരെയാണ് കാലയളവ്. വാക്-ഇന്‍ ഇന്‍റര്‍വ്യൂ കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും പാനല്‍ തയാറാക്കുന്നതിന് മാര്‍ച്ച് മൂന്നിനും നാലിനും വിദ്യാലയത്തില്‍ വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മാര്‍ച്ച് മൂന്നിന് പ്രൈമറി ടീച്ചര്‍, പി.ജി.ടി (കോമേഴ്‌സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്), ടി.ജി.ടി (സോഷ്യല്‍ സയന്‍സ്), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മലയാളം, യോഗ, ആര്‍ട്ട് പരിശീലകര്‍ എന്നീ തസ്തികകളിലേക്കും മാര്‍ച്ച് നാലിന് പി.ജി.ടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, ഇംഗ്ലീഷ്, ഹിന്ദി), ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മാത്സ് ആന്‍ഡ് സയന്‍സ് (ബയോളജി), നഴ്സ്, കൗണ്‍സിലര്‍, ഡോക്ടര്‍ എന്നീ തസ്തികകളിലേക്കും രാവിലെ ഒമ്പത് മുതല്‍ ഇന്‍റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kollam.kvs.ac.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story