Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM ISTതൊഴിൽരഹിത വേതനം
text_fieldsbookmark_border
കൊല്ലം: കോർപറേഷനിൽ നിന്ന് 2021 ജൂൺ മുതൽ 2022 ജനുവരി വരെയുള്ള തൊഴിൽരഹിതവേതനം അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ വെരിഫിക്കേഷൻ നടത്തുന്നു. ബാങ്ക് പാസ്ബുക്ക് പകർപ്പ്, വേതന വിതരണ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നീ രേഖകളുടെ ഒറിജിനൽ സഹിതം മെയിൻ ഓഫിസിലും അതത് സോണൽ ഓഫിസുകളിലും മാർച്ച് രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് തീയതികളിൽ വെരിഫിക്കേഷന് ഹാജരാകണം. വെരിഫിക്കേഷൻ ചെയ്യാത്തവർക്ക് വേതനം അനുവദിക്കില്ല. മൊറാർജി ദേശായി ജന്മദിനാഘോഷം കൊല്ലം: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 126ാമത് ജന്മദിനാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ െഡമോക്രാറ്റിക് ഫോറം തീരുമാനിച്ചു. സമ്മേളനം തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ലഹരിവിമുക്ത ഗ്രാമ രൂപവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ജനതാദൾ (എസ്) ജില്ല പ്രസിഡന്‍റ് അഡ്വ. കെ.എൻ. മോഹൻലാൽ നിർവഹിച്ചു. ഫോറം പ്രസിഡന്‍റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് എം. ഇബ്രാഹിംകുട്ടി. സി.ആർ. രാമവർമ, പേരൂർ ശശിധരൻ, ഫാ. ഗീവർഗീസ് തരകൻ, എഫ്. വിൻസന്‍റ്, ആർ. ശരത്കുമാർ, സോമൻ മങ്ങാട്, പ്രഫ. കെ.ജി. മോഹൻ, പ്രഫ. കെ. കൃഷ്ണൻ, അലോഷ്യസ് കണ്ടച്ചാംകുളം, എഫ്.ജെ. അൽഫോൺസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story