Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാസവള വിലവർധനയിൽ...

രാസവള വിലവർധനയിൽ പ്രതിഷേധിച്ചു

text_fields
bookmark_border
(ചിത്രം) കൊല്ലം: രാസവള വിലവർധനക്കെതിരെ കേരള കർഷകസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻകം ടാക്സ്​ ഓഫിസിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ബാൾഡുവിൻ, വി.കെ. അനിരുദ്ധൻ, കെ.എൻ. ശാന്തിനി, എസ്​. സത്യൻ, എം.എസ്​. മധുകുമാർ, പി.കെ. ജയപ്രകാശ്, വിക്രമക്കുറുപ്പ്, ജോൺ ഫിലിപ്പ്, അഡ്വ. ആർ. വിജയൻ, പ്രസന്നകുമാർ, എസ്​. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. റൗഡി ലിസ്റ്റിൽ നിന്ന് മോചനം വേണമെങ്കിൽ നല്ലനടപ്പ് ബോധ്യപ്പെടുത്തണം blurb മനുഷ്യാവകാശ കമീഷ​േന്‍റതാണ്​ ഉത്തരവ്​ കൊല്ലം: റൗഡി ലിസ്റ്റിൽ നിന്ന് മോചനം നേടണമെങ്കിൽ നല്ല നടപ്പ് പൊലീസിന് മുന്നിൽ ബോധിപ്പിക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരവൂർ സ്വദേശി സാജു സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിരീക്ഷണം. പരവൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലാണ് പരാതിക്കാരൻ ഉൾപ്പെട്ടിട്ടുള്ളത്. പരാതിക്കാരൻ സമീപകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി അറിവി​െല്ലന്നും അതേസമയം ഇയാളുടെ കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് റൗഡി ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്‍റെ നിലവിലുള്ള ഉത്തരവുകൾ അനുസരിച്ച് ഒരാൾ റൗഡി ലിസ്റ്റിൽ എത്തിയാൽ 10 വർഷം നല്ല നടപ്പിലായാൽ മാത്രമേ പ്രസ്തുത പട്ടികയിൽ നിന്ന് അയാളെ ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story