Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:31 AM IST Updated On
date_range 28 Feb 2022 5:31 AM ISTകാർഷിക മുന്നേറ്റത്തിന് പൂർണ പിന്തുണ -മന്ത്രി
text_fieldsbookmark_border
ചിത്രം കൊല്ലം: കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ കൃഷി ഉൽപന്നങ്ങളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി അവക്ക് വിപണി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര പറയാട്ട് ഏലായിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു അധ്യക്ഷത വഹിച്ചു. മികച്ച നെൽ കർഷകരെ ആദരിക്കുകയും ചെയ്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ അനിത ഗോപകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശ്, വാർഡ് മെംബർ തോമസ് പി. മാത്യു, നഗരസഭ കൗൺസിലർമാർ, കർഷകർ, എസ്.പി.സി കാഡറ്റുകൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story