Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM ISTഐ.എം.എ കൊല്ലം ക്രിക്കറ്റ് ലീഗ് നാലുമുതൽ
text_fieldsbookmark_border
കൊല്ലം: ഐ.എം.എ കൊല്ലം ശാഖയുടെ നേതൃത്വത്തിൽ ജില്ലയിലെ പത്ത് പ്രമുഖ ആശുപത്രികളിലെ ജീവനക്കാർ പങ്കെടുക്കുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നു. ആദ്യമായാണ് കൊല്ലത്ത് ഇങ്ങനെ ഒരു കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. കൊല്ലത്തെ അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ മാർച്ച് 4, 5, 6, 11, 12, 13, 20 തീയതികളിൽ വൈകുന്നേരം 6 മുതൽ 10 വരെ ആണ് മത്സരങ്ങൾ. പൂൾ മത്സരങ്ങൾ, സൂപ്പർ എട്ട്, സെമിഫൈനൽ, ഫൈനൽ ഉൾപ്പടെ 28 മത്സരങ്ങളാണ് ആകെ ഉള്ളത്. മാർച്ച് നാലിന് വൈകുന്നേരം 5.30ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സാമുവൽ കോശി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 20ന് രാത്രി 8.30ന് സമ്മാനദാനം നടത്തും. കഴിഞ്ഞ രണ്ടുവർഷക്കാലം കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ആരോഗ്യപ്രവർത്തകർക്ക് ഒരു പുത്തനുണർവ് നൽകാനും, കൊല്ലത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ഇടയിലുള്ള ബന്ധം ദൃഢപെടുത്താനും ഐ.എം.എയുടെ ഈ സംരംഭത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ഓർഗനൈസിങ് ചെയർമാൻ ഡോ. അനീഷ് കൃഷ്ണനും, കൺവീനർ ഡോ. ആദർശ് ആനന്ദും, പ്രസിഡൻ്റ് ഡോ. വിനോദ് ജോർജ് ഫിലിപ്പും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story