Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'യുക്രെയ്​നിൽ...

'യുക്രെയ്​നിൽ കുടുങ്ങിയ ഇന്ത്യാക്കാരെ മുഴുവൻ ഉടൻ നാട്ടിലെത്തിക്കണം'

text_fields
bookmark_border
കരുനാഗപ്പള്ളി: യുക്രെയ്​നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ കരുനാഗപ്പള്ളി മേഖല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. എ.വി.എം.എം അറബിക് കോളജിൽ നടന്ന യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും സമസ്ത ഓർഗനൈസർ ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. ഹാമിദ് കളിക്കൽ അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ മുദരിസീൻ ജില്ല ജനറൽ സെക്രട്ടറി സലീം മന്നാനി, സലാം, യൂസുഫ്, മുഹമ്മദ് കുഞ്ഞ്, ഷംസുദ്ദീൻ, ഇബ്രാഹിംകുട്ടി, ബഷീർ, സമദ്, ഷഫീഖ്, സലീം, തേവറ നൗഷാദ്, റഹീം പാലവിള, ഷാജഹാൻ ഫൈസി എന്നിവർ സംസാരിച്ചു. അബ്ദുൽ റഹീം താലൂക്ക് നിരീക്ഷകനായിരുന്നു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ദമീൻ ജെ. മുട്ടയ്ക്കാവ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേഖല ഭാരവാഹികൾ: ഹമീദ് കളിക്കൽ (പ്രസി.), സലാം ക്ലാപ്പന, മുഹമ്മദ് കുഞ്ഞ് വലിയവീട്, യൂസുഫ് വട്ടവിള (വൈസ് പ്രസി.), അബ്ദുൽ സമദ് (ജനറൽ സെക്ര.), ഷഫീഖ് പനച്ചമൂട്, അബ്ദുൽ റഹീം പാലവിള, സലീം മന്നാനി (ജോ. സെക്രട്ടറി), ബഷീർ ശാസ്താംകോട്ട (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story