Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ ചരക്കുലോറി ബൈക്കിലിടിച്ചു മറിഞ്ഞു

text_fields
bookmark_border
(ചിത്രം) കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ബൈക്കിലിടിച്ചു മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ ഏഴംകുളം ചിരട്ടയില്‍ ശാസ്താക്ഷേത്രം മേല്‍ശാന്തിയും ചടയമംഗലം സ്വദേശിയുമായ യുവാവിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ കുളത്തൂപ്പുഴ -അഞ്ചല്‍ പാതയില്‍ 11ാം മൈല്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് പച്ചക്കറിയുമായി വരുകയായിരുന്നു ചരക്കുലോറി. വളവ്​ തിരിയുന്നതിനിടെ എതിര്‍വശത്തു നി​െന്നത്തിയ ബൈക്കിലിടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചെങ്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട് ലോറി മറിയുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍പരിക്കേറ്റ ആളിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. കുളത്തൂപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story