Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTഫാസ്റ്റ് പാസഞ്ചര്‍ ബസ് സർവിസ് പുനരാരംഭിക്കണമെന്ന്
text_fieldsbookmark_border
ശാസ്താംകോട്ട: തിരുവനന്തപുരത്തുനിന്ന് കുന്നത്തൂരിലേക്ക് സർവിസ് നടത്തിയിരുന്ന ആവശ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകേണ്ട രോഗികള്‍ക്കും തലസ്ഥാനത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും ഉപകാരപ്രദമായിരുന്ന സർവിസായിരുന്നു ഇത്. ടി. നാണുമാസ്റ്റര്‍ എം.എല്‍.എ ആയിരിക്കെ വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിച്ച സർവിസാണ് നിലച്ചത്. തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് വൈകീട്ടോടെ പുറപ്പെടുന്ന ബസ് രാത്രി പത്തോടെ കുന്നത്തൂരിലായിരുന്നു സർവിസ് അവസാനിപ്പിച്ചിരുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ തിരികെ തിരുവനന്തപുരത്തേക്കുമായിരുന്നു സർവിസ് നടത്തിയിരുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് സർവിസ് നിര്‍ത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി പോകേണ്ടവര്‍ ഇതുമൂലം വലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story