Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപീരങ്കി മൈതാനത്ത്...

പീരങ്കി മൈതാനത്ത് റവന്യൂ ടവറിനെതിരെ ഒറ്റക്കെട്ടായി കോർപറേഷൻ

text_fields
bookmark_border
കൊല്ലം: പീരങ്കി മൈതാനത്ത് റവന്യൂ ടവര്‍ നിര്‍മാണ നീക്കത്തില്‍ നിന്ന്​ പിന്മാറണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പീരങ്കി-ആശ്രാമം മൈതാനങ്ങള്‍, ​െഗസ്റ്റ്ഹൗസ് പരിസരം എന്നിവിടങ്ങളില്‍ പുതിയ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കരുതെന്നും സര്‍ക്കാറിനോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പീരങ്കി മൈതാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. കല്ലുമാല സമരം ഇവിടെയാണ് നടന്നത്. ബ്രിട്ടീഷ് പട്ടാള ആക്രമണത്തില്‍ സ്വാതന്ത്ര്യസമര പോരാളികള്‍ ഇവിടെ രക്തസാക്ഷികളായി. ഇതോടൊപ്പം കൊല്ലം ജനത വിവിധ ആവശ്യങ്ങള്‍ക്കായും പ്രദേശം വിനിയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷാ ബോര്‍ഡ് അംഗത്വം കൊല്ലം: ഒരു ക്ഷേമപദ്ധതിയിലും അംഗമല്ലാത്ത ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന 18നും 59നും മധ്യേ പ്രായമുള്ള തൊഴിലാളികള്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ്​ അംഗത്വം എടുക്കാന്‍ അവസരം. ജില്ല ഓഫിസില്‍ നേരിട്ട് ഹാജരായി 25 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി അംഗമാകാം. പ്രതിമാസം 100 രൂപയാണ് അംശദായം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അടക്കുന്ന തുകക്ക്​ ആനുപാതികമായി റിട്ടയര്‍മെന്‍റ്​ ആനുകൂല്യവും തുടര്‍ന്ന് പെന്‍ഷനും ലഭിക്കും. സ്ത്രീതൊഴിലാളിക്ക് രണ്ട് തവണ 15000 രൂപ വീതം പ്രസവാനുകൂല്യം, അവര്‍ക്കും അംഗമാകുന്നവരുടെ പെണ്‍മക്കള്‍ക്കും രണ്ട് തവണ 10000 രൂപ വീതം വിവാഹ ധനസഹായം, അംഗത്വ കാലയളവില്‍ മാരകരോഗം ബാധിച്ചാല്‍ ചികിത്സാധനസഹായം എന്നിവ ലഭിക്കും. വിവരങ്ങള്‍ക്ക്- 8086430746, 9495073242.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story