Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTകർഷകത്തൊഴിലാളി യൂനിയൻ ധർണ നടത്തി
text_fieldsbookmark_border
- ചിത്രം - കുണ്ടറ: ബി.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കർഷക തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ധർണ നടത്തി. ആശുപത്രിമുക്കിൽ നടന്ന ധർണ കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി പി. ജഗന്നാഥൻ അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടി ആർ. സുരേഷ് ബാബു, പ്രസിഡന്റ് ശുചീന്ദ്രൻ, കർഷക സംഘം ഏരിയ സെക്രട്ടറി വി. പ്രസന്നകുമാർ, പ്രസിഡന്റ് സി. സോമൻപിള്ള , എൽ. അനിൽ, ജോസഫ്, അനിത എന്നിവർ സംസാരിച്ചു. ചിത്രം കർഷകത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കുണ്ടറയിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story