Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എൻ. അനിൽകുമാർ...

കെ.എൻ. അനിൽകുമാർ അനുസ്മരണ സമ്മേളനവും ചികിത്സസഹായ വിതരണവും

text_fields
bookmark_border
(ചിത്രം) ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്ത്‌ അംഗവും, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എൻ. അനിൽകുമാറിന്‍റെ 18ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും, ചികിത്സ സഹായ വിതരണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ ഉദ്‌ഘാടനം ചെയ്തു. കെ.എൻ. അനിൽകുമാർ കൾചറൽ ആൻഡ്​ എജുക്കേഷനൽ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്‍റ്​ സുഭാഷ്‌ പുളിക്കൽ അധ്യക്ഷത വഹിച്ചു. എസ്. ശ്രീലാൽ, പി.പ്രദീഷ്‌ കുമാർ, പരവൂർ എസ്. രമണൻ, ജോൺ ഏബ്രഹാം, എൻ. സത്യദേവൻ, സജിസാമുവൽ , പി.പി. സജിമോൻ, അജിത പ്രകാശ്, ബിജുവിശ്വരാജൻ, ദേവരാജൻ നായർ, ചാത്തന്നൂർ രാമചന്ദ്രൻ പിള്ള, ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. (....പരസ്യതാൽപര്യം must ....) ആദരിച്ചു (ചിത്രം) കൊല്ലം: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ സഹകരണ ജീവനക്കാരുടെ മക്കളെ കേരള കോഓപറേറ്റിവ് എംപ്ലോയീസ്​ യൂനിയൻ സി.ഐ.ടി.യു ആദരിച്ചു. യൂനിയൻ എൻ.എസ്​ സഹകരണ ആശുപത്രി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാന വിതരണം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്‍റ്​ ആർ. വർഷ അധ്യക്ഷതവഹിച്ചു. മെഡിക്കൽ എൻട്രൻസ്​, എം.ബി.ബി.എസ്​, പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പി. രാജേന്ദ്രൻ ഉപഹാരം നൽകി. എസ്.എസ്​.എൽ.സി അവാർഡുകൾ ആശുപത്രി വൈസ്​ പ്രസിഡന്‍റ്​ എ. മാധവൻ പിള്ളയും പ്ലസ്​ ടു അവാർഡുകൾ ആശുപത്രി സെക്രട്ടറി പി. ഷിബുവും ഡിഗ്രി-പി.ജി അവാർഡുകൾ യൂനിയൻ സംസ്​ഥാന വൈസ്​ പ്രസിഡന്‍റ്​ എ. പ്രദീപും വിതരണം ചെയ്തു. കേരള സർവകലാശാല ജൂഡോ മത്സരത്തിലെ സ്വർണമെഡൽ ജേതാവിനെ ജില്ല സെക്രട്ടറി എം.എസ്​. ശ്രീകുമാർ ആദരിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, യൂനിയൻ ജില്ല വൈസ്​പ്രസിഡന്‍റ്​ വി. സത്യൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൽ. അനിത, കെ.എസ്.​ അഭിലാഷ്, യൂനിയൻ ഏരിയ സെക്രട്ടറി ടി. വിജിൻകുമാർ, ട്രഷറർ ജെ. ബിജുകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story