Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:32 AM IST Updated On
date_range 27 Feb 2022 5:32 AM ISTഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസില്‍ പ്രതി പിടിയില്‍
text_fieldsbookmark_border
(ചിത്രം) ചവറ: . ചവറ മേനാമ്പള്ളി കിനാരിവിളയില്‍ അഖില്‍നാഥ് (വിഷ്ണു, 27) ആണ് ചവറ പൊലീസിന്‍റെ പിടിയിലായത്. വിഷ്ണുവിന്‍റെ അയല്‍വാസിയായ അംബുജാക്ഷന്‍റെ ഓട്ടോയും വിറക് പുരയുമാണ്കത്തിച്ചത്. അംബുജാക്ഷന്‍റെ മകനെ വിഷ്ണു നിരന്തരം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു നല്‍കാത്തതിലുള്ള വിരോധമാണ് ഓട്ടോറിക്ഷ കത്തിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചവറ ഇന്‍സ്‌പെക്ടര്‍ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ്, പ്രദീപ് കുമാര്‍, എസ്.സി.പി.ഒ തമ്പി, തുടങ്ങിയവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ....kw+ke+kc.... അപേക്ഷ ക്ഷണിച്ചു കൊല്ലം: കൃഷിവകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ഡ്രിപ്, സ്പ്രിംക്ലര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്‍റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ളവര്‍ക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായം ലഭിക്കും. വിശദവിവരങ്ങള്‍ കൊല്ലം കൃഷി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിലും അടുത്തുള്ള കൃഷിഭവനിലും 0474 2795434, 9447797849, 8848175487, 9400889188 എന്നീ നമ്പറുകളിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story