Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:29 AM IST Updated On
date_range 27 Feb 2022 5:29 AM ISTതെരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്ക്: വീഴ്ച വരുത്തിയവര്‍ നോട്ടീസ് കൈപ്പറ്റണം
text_fieldsbookmark_border
കൊല്ലം: 2020 ഡിസംബറില്‍ നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ അയോഗ്യരാക്കുന്നതിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ സ്ഥാനാർഥികളുടെ പേര് വിവരം ബന്ധപ്പെട്ട ഗ്രാമ/ബ്ലോക്ക്/ജില്ല പഞ്ചായത്ത്/ മുനിസിപ്പല്‍, കോര്‍പറേഷന്‍ ഓഫിസുകള്‍, ബന്ധപ്പെട്ട വാരണാധികാരികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റാത്ത സ്ഥാനാർഥികള്‍ ലിസ്റ്റ് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടര്‍ അറിയിച്ചു. പ്രവേശന നടപടികള്‍: പട്ടികവർഗ വിദ്യാർഥികള്‍ ജാഗ്രത പുലര്‍ത്തണം കൊല്ലം: കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിനുള്ള മാർഗ നിർദേശങ്ങള്‍ക്ക് വിരുദ്ധമായി വിവിധ ഏജന്‍സികള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ ഇതരസംസ്ഥാനങ്ങളില്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. പട്ടികവര്‍ഗ വികസനവകുപ്പുമായി ബന്ധപ്പെട്ട് മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. ഇ-ഗ്രാൻറ്സ് വഴി നിലവില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍/അംഗീകൃത ഏജന്‍സികള്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷകളിലൂടെ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സംവിധാനത്തിലൂടെ അല്ലാതെയും സംസ്ഥാന സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും അംഗീകൃത സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 2,50,000 രൂപവരെ വാര്‍ഷിക കുടുംബ വരുമാനമുള്ള പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ സ്‌കോളര്‍ഷിപ്പും അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story