Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 11:59 PM GMT Updated On
date_range 26 Feb 2022 11:59 PM GMTവിളക്ക് ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ നടപടി; രണ്ട് വള്ളങ്ങൾ പിടികൂടി
text_fieldsbookmark_border
ഇരവിപുരം: പ്രകാശം കൂടിയ വിളക്കുകൾ ഉപയോഗിച്ച് രാത്രിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. ഇരവിപുരം കാക്കത്തോപ്പ് ഭാഗത്ത് ലൈറ്റ് ഫിഷിങ് നടത്തിയ രണ്ട് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീമാണ് പിടികൂടിയത്. ലൈറ്റ് ഫിഷിങ്ങിന് ഉപയോഗിച്ച നാല് ലൈറ്റുകളും ഒരു ബാറ്ററിയും വള്ളത്തിൽ നിന്ന് കണ്ടെടുത്തു. ഫിഷറീസ് സംഘം എത്തുന്നത് കണ്ട് വിളക്കുകളും ബാറ്ററികളും കടലിലെറിഞ്ഞ് ഏതാനും വള്ളങ്ങൾ രക്ഷപ്പെട്ടു. രാത്രികാലങ്ങളിൽ ഇരവിപുരം മേഖലയിൽ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നതായി വെള്ളിയാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹയിർ വിഷയത്തിൽ ഇടപെടുകയും അടിയന്തരമായി റെയ്ഡ് നടത്താൻ നിർദേശം നൽകുകയുമായിരുന്നു. ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് തിരുവനന്തപുരം മരിയനാട് സ്വദേശികൾക്കെതിരെ കെ.എം.എഫ്.ആർ ആക്ട് പ്രകാരം കേസെടുക്കുകയും 75,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയിൽ തീരത്തോ കടലിലോ ഇത്തരത്തിൽ നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന രീതികളിൽ നിന്നും തൊഴിലാളികൾ വിട്ടുനിൽക്കണമെന്നും ഇവ ശ്രദ്ധയിൽപെട്ടാൽ വിവരം ഫിഷറീസ് അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് അസി.ഡയറക്ടർ കെ. സുഹയിർ അറിയിച്ചു. അറിയിക്കേണ്ട നമ്പറുകൾ 047427 92850, 04762680036. box കേരള സമുദ്ര മത്സ്യബന്ധന നിയമം അനുസരിച്ച് കൃത്രിമ വെളിച്ചം (എൽ.ഇ.ഡി) ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതികൾ, മത്സ്യബന്ധനത്തിനായി ഡൈനാമിറ്റ് േപാലുള്ള സ്ഫോടകവസ്തുക്കളുടെ ഉപയോഗം, നഞ്ച് പോലെയുള്ള വിഷവസ്തുക്കളുടെ ഉപയോഗം, കൃത്രിമപാര് സ്ഥാപിച്ചുള്ള മത്സ്യബന്ധനം, തീരത്തോട് ചേർന്നുള്ള കരവലി, പെയർ ട്രോളിങ് നിരോധിത വലകൾ, ചെറിയ കണ്ണി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story