Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 11:59 PM GMT Updated On
date_range 26 Feb 2022 11:59 PM GMTകർഷക കൂട്ടായ്മ കൊയ്യുന്നത് നൂറുമേനി
text_fieldsbookmark_border
- ചിത്രം - കുണ്ടറ: റിട്ട. ഉദ്യോഗസ്ഥരും, അഭിഭാഷകരും, പ്രവാസികളും,ഓട്ടോ ഡ്രൈവറും, കർഷക തൊഴിലാളികളും ചേരുന്ന കർഷക കൂട്ടായ്മ വിളയിക്കുന്നത് നൂറുമേനി. തൃപ്പിലഴികം ഏലായിലാണ് ഇവർ വിവിധയിനം പച്ചക്കറികൾ ജൈവ കൃഷി രീതിയിൽ വിളയിക്കുന്നത്. പാവൽ, വെണ്ട, വഴുതന, മുളക്, തക്കാളി, ചീര, ചീനി, തണ്ണിമത്തൻ, ഏത്തവാഴ എന്നിവയാണ് 10 ഏക്കറിൽ ഇവർ കൃഷി ചെയ്യുന്നത്. ക്ലേ വാലി ഫാർമേഴ്സ് ക്ലസ്റ്ററിലെ അംഗങ്ങളായ ഇവർ ഉൽപന്നങ്ങൾ പള്ളിമുക്ക്, ഗുരുമന്ദിരത്തിന് സമീപം ഉള്ള എക്കോ ഷോപ്പിയിലും, നെടുമ്പായി തുളത്തേയും കൊട്ടാരക്കരയിലെ കടകൾ വഴി വിൽപന നടത്തും . അഡ്വ.രഞ്ജി മത്തായി, ട്രഷറി റിട്ട. ജീവനക്കാരൻ, പ്രവാസികളായ ഷിഹാബുദ്ദീൻ, സാജൻ മത്തായി, സജി മത്തായി, റോയി മത്തായി, ഓട്ടോ ഡ്രൈവറായ സലിം, റിട്ട. അധ്യാപകൻ കുഞ്ഞുമോൻ, കർഷക തൊഴിലാളികളായ തുളസീധരൻ, മായ എന്നിവരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷി നടത്തുന്നത്. ചിത്രം തൃപ്പിലഴികം ഏലായിലെ ജൈവപച്ചക്കറി കൃഷിക്കാരായ ഷാനവാസ്, ഷിഹാബുദ്ദീൻ, അഡ്വ.രഞ്ജി മത്തായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story