Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപകടമേഖലയായി...

അപകടമേഖലയായി സര്‍ക്കാര്‍ മുക്ക് എലിക്കാട്ടൂര്‍ പാത

text_fields
bookmark_border
അപകടമേഖലയായി സര്‍ക്കാര്‍ മുക്ക് എലിക്കാട്ടൂര്‍ പാത
cancel
പത്തനാപുരം: തകര്‍ന്നുകിടക്കുന്ന സർക്കാർമുക്ക്-എലിക്കാട്ടൂർ പാതയിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസം ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എലിക്കാട്ടൂര്‍ സ്വദേശി റോയിയും മകളുമാണ് അപകടത്തില്‍പെട്ടത്. തകർന്നുകിടക്കുന്ന പാതയില്‍ വാഹനങ്ങൾ അപകടത്തിൽപെടുന്നത്​ നിത്യസംഭവമാണ്. പാതയുടെ നവീകരണപ്രവർത്തനങ്ങൾക്കായി ഇരുവശങ്ങളിലുമുള്ള അനധികൃത ​ൈകയേറ്റങ്ങൾ ഒഴിപ്പിക്കുകയും താമസക്കാരെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാത്രം ആരംഭിച്ചില്ല. റോഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുമെന്നും പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പടം.....തകര്‍ന്ന് കിടക്കുന്ന എലിക്കാട്ടൂര്‍ സര്‍ക്കാര്‍ മുക്ക് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story