Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:31 AM IST Updated On
date_range 26 Feb 2022 5:31 AM ISTയുവതിയെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ചിത്രം- പരവൂർ: യുവതിയെ ആക്രമിച്ച യുവാവ് പരവൂർ പൊലീസിന്‍റെ പിടിയിലായി. പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവതിക്കൊപ്പം താമസിച്ച് വരുകയായിരുന്ന പ്രതി നിരന്തരം ഇവരെ ഉപദ്രവിച്ചിരുന്നു. തുടർന്ന് പരവൂർ കോടതിയിൽ നിന്ന് യുവതി സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും പ്രതി തുടർന്നും സ്ഥലത്ത് അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. ഒളിവിൽപോയ പ്രതിയെ ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജയകുമാർ, എ.എസ്.ഐ രമേഷ്, എസ്.സി.പി.ഒ റെലീഷ്, സി.പി.ഒ സായി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ചിത്രം- അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച യുവാവ് പിടിയിൽ അഞ്ചാലുംമൂട്: അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയപ്രകാശ് (25) ആണ് പിടിയിലായത്. 23ന് രാത്രി 10ന് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വീടും വസ്തുവും സ്വന്തം പേരിൽ എഴുതി കൊടുക്കാത്തതിലുള്ള വിരോധത്തിൽ ബഹളം വെച്ചത് പിതാവ് ജയകുമാർ ചോദ്യം ചെയ്തതിന് കത്താൾ കൊണ്ട് വെട്ടുകയായിരുന്നു. തലയിലും ഇടത് കൈത്തണ്ടയിലും വെട്ടേറ്റു. തടയാൻ എത്തിയ മുത്തച്ഛനെയും ആക്രമിച്ചു. തുടർന്ന് വീട്ടിലെ ഉപകരണങ്ങളും നശിച്ചു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശപ്രകാരം അഞ്ചാലുംമൂട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, സിറാജുദ്ദീൻ, ലഗേഷ് കുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story