Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:40 AM IST Updated On
date_range 25 Feb 2022 5:40 AM ISTകൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
ചിത്രം പുനലൂർ: നഗരസഭയിലെ കല്ലാർ, നെല്ലിപ്പള്ളി വാർഡുകളിൽ കുടിവെള്ളമെത്തിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കൗൺസിലർമാരായ ഷെമി എസ്. അസീസ്, നിർമല സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സമരം ഒരു മണിക്കൂറോളം നീണ്ടു. പുനലൂർ എസ്.ഐയുടെ സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണത്തിന്റെ ഭാഗമായി തകർന്ന പൈപ്പ് ലൈനുകൾ അടിയന്തരമായി റിപ്പയർ ചെയ്യും. കല്ലാർ മേഖലയിൽ വെള്ളം എത്തിക്കുന്ന തുമ്പോട് ടാങ്കിലെ ജലനിരപ്പ് പരിശോധന നടത്തി ക്രമപ്പെടുത്തും, കല്ലാർ വാർഡിൽ പുതിയ വാൽവ് ഘടിപ്പിക്കും തുടങ്ങിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ടുപോകുമെന്നും പരിഹാരം ഉണ്ടായതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും കൗൺസിലർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story