Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാപ്പാ നിയമപ്രകാരം...

കാപ്പാ നിയമപ്രകാരം യുവാവിനെ പിടികൂടി

text_fields
bookmark_border
കാപ്പാ നിയമപ്രകാരം യുവാവിനെ പിടികൂടി
cancel
കുന്നിക്കോട്: കാപ്പാ നിയമപ്രകാരം യുവാവ്​ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആവണീശ്വരം ചക്കുപാറ വിഷ്ണുവാണ്​ (27) അറസ്റ്റിലായത്. ജില്ല മജിസ്‌ട്രേറ്റിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുന്നിക്കോട്, പുനലൂർ, കൊട്ടാരക്കര, പാലാ തുടങ്ങിയ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കൊട്ടാരക്കര ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘര്‍ഷത്തിലും പ്രതിയാണ്​. പുനലൂർ ​പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒമ്പത്​ ലക്ഷം രൂപയുടെ കള്ളനോട്ട് കേസിലും വിഷ്ണു അകപ്പെട്ടിട്ടുണ്ട്. കൊല്ലം റൂറൽ ജില്ല ​െപാലീസ് മേധാവി കെ.ബി. രവിയുടെ നിർദേശപ്രകാരം അഡീഷനൽ ​പൊലീസ് സൂപ്രണ്ട് എസ്. മധുസൂദനൻ, കൊട്ടാരക്കര ഡിവൈ.എസ്.പി ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പടം.....വിഷ്ണു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story