Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിര്‍മാണ...

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം -കലക്ടര്‍

text_fields
bookmark_border
കൊല്ലം: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഹാബിറ്റാറ്റ് ഗ്രൂപ് ഏറ്റെടുത്ത് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍. അവലോകനയോഗത്തിലാണ് നിർദേശം. വിനോദസഞ്ചാര വകുപ്പ് വഴി അനുവദിച്ച തുക വിനിയോഗിച്ച് നടപ്പാക്കുന്ന പുനലൂര്‍ സ്‌നാനഘട്ടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 20 നകം പൂര്‍ത്തീകരിക്കണം. നിര്‍മാണ ഘട്ടത്തിലുള്ള 13 പദ്ധതികള്‍ക്ക് ഗതിവേഗം പകരാന്‍ കൂടുതല്‍ തൊഴിലാളികളെ വിനിയോഗിക്കണം. പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്​ പുരോഗതി വിലയിരുത്തിയശേഷം വീണ്ടും യോഗം ചേരുമെന്നും കലക്ടര്‍ പറഞ്ഞു. അസിസ്റ്റന്‍റ്​ ഡെവലപ്‌മെന്‍റ്​ കമീഷണര്‍ ജനറല്‍ ആര്‍. അജയകുമാര്‍, തിരുവനന്തപുരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ഐ. പ്രദീപ്കുമാര്‍, പുനലൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ. ഷാനവാസ്, വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍, എം.എല്‍.എയുടെ പ്രതിനിധി വൈശാഖ് സി. ദാസ്, ഹാബിറ്റാറ്റ് പ്രോജക്ട് എന്‍ജിനീയര്‍ നവിൻലാല്‍, എന്‍ജിനീയര്‍ ടി. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രജിസ്ട്രേഷന്‍ പുതുക്കാം കൊല്ലം: പുനലൂര്‍ എംപ്ലോയ്മെന്‍റ്​ എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി ഏപ്രില്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പുതുക്കാന്‍ അവസരമുണ്ടാകും. www.eemployment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്ട്രേഷന്‍ പുതുക്കാം. ഓഫിസില്‍ നേരിട്ട് ഹാജരായും പുതുക്കാം. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്ത് സീനിയോറിറ്റി നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോണ്‍: 0475 2221266.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story