Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:36 AM IST Updated On
date_range 25 Feb 2022 5:36 AM ISTഏറം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണം
text_fieldsbookmark_border
അഞ്ചൽ: ഏറം വയലിൽ ത്രിക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണവും സമീപത്തെ സൂപ്പർ മാർക്കറ്റിൽ മോഷണശ്രമവും നടന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലും തിടപ്പള്ളിയും ഓഫിസ് മുറിയും കുത്തിത്തുറന്ന് രണ്ട് കാണിക്കവഞ്ചികളിൽ നിന്ന് പണാപഹരണം നടത്തി. ക്ഷേത്രകവാടത്തിനരികിലെ കാണിക്കവഞ്ചിയും ക്ഷേത്രത്തിലെ ലോക്കറും പൊളിക്കാനുള്ള ശ്രമവും നടന്നു. ഏറം ജങ്ഷനിലെ സൂപ്പർമാർക്കറ്റ് ഉൾപ്പടെയുള്ള ചില വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്താനുള്ള ശ്രമവും നടന്നു. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ ആൾരൂപത്തെ കണ്ടെത്തുകയുണ്ടായി. ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഒരു കൊടുവാൾ ക്ഷേത്ര േകാമ്പൗണ്ടിൽ നിന്ന് കണ്ടെടുത്തു. െപാലീസ് നായ ഇതിന്റെ മണം പിടിച്ച് അരക്കിലോമീറ്ററോളം പോയെങ്കിലും മറ്റ് തുമ്പൊന്നും ലഭിച്ചിട്ടില്ല. ചിത്രം: മോഷണവിവരമറിഞ്ഞെത്തിയ പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് വിവരങ്ങൾ ശേഖരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
