Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:36 AM IST Updated On
date_range 25 Feb 2022 5:36 AM ISTആവണീശ്വരം സ്റ്റേഷനിലെ വൈദ്യുതീകരണം വിലയിരുത്തി
text_fieldsbookmark_border
കുന്നിക്കോട്: കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയിലെ വൈദ്യുതീകരണജോലികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തി. ഇന്ത്യൻ റെയിൽവേയുടെ അലഹബാദ് ഇലക്ട്രിഫിക്കേഷൻ സെക്ഷനിലെ ജനറൽ മാനേജർ വൈ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തിയത്. സ്വിച്ചിങ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി. കൊല്ലം മുതല്‍ പാതക്ക് സമാന്തരമായി വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. രാത്രിയും പകലുമായി നടക്കുന്ന ജോലികള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയായി കമീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജോലികള്‍ വേഗത്തിലാക്കാനായി പാതയിലൂടെയുള്ള പാസഞ്ചര്‍ തീവണ്ടികളുടെ സര്‍വിസ് നിര്ത്തിെവച്ചിട്ടുണ്ട്. രണ്ട് ഘട്ടമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് പുനലൂര്‍-കൊല്ലം ഭാഗം. രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ നടക്കും. സുരക്ഷാപരിശോധന കൂടി കഴിഞ്ഞിട്ട് മാത്രമേ കമീഷന്‍ നടക്കുകയുള്ളൂ. വൈദ്യുതീകരണത്തിന് ആദ്യഘട്ടം പൂർത്തിയാക്കി മാർച്ച് 30 മുമ്പായി സുരക്ഷാപരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടം.......റെയിൽവേയുടെ അലഹബാദ് ഇലക്ട്രിഫിക്കേഷൻ സെക്ഷനിലെ ജനറൽ മാനേജർ വൈ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ആവണീശ്വരം സ്റ്റേഷനിലെ വൈദ്യുതീകരണ ജോലികള്‍ പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
