Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:36 AM IST Updated On
date_range 25 Feb 2022 5:36 AM ISTപുനലൂർ ബൈപാസ്: സാധ്യത പഠനത്തിന് ഭരണാനുമതി
text_fieldsbookmark_border
പുനലൂർ: പുനലൂർ ബൈപാസ് സാധ്യത പഠനത്തിന് 30.84 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. പുനലൂർ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി പൈനാപ്പിൾ ജംഗ്ഷനിലാരംഭിച്ച് തൊളിക്കോട് വരത്തക്കനിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പുനലൂരിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോൾ സാധ്യത പഠനത്തിനായി തുക അനുവദിച്ചിട്ടുള്ളത്. സാധ്യത പഠനം, സർവേ, ഡി.പി.ആർ തയാറാക്കൽ എന്നിവയ്ക്കായാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്. പൊതുമാരാമത്തിന്റെ ഡിസൈൻ വിഭാഗത്തിനാണ് ചുമതല. സാധ്യത പഠന നടപടികൾ ഉടൻ തുടങ്ങുമെന്നും എം.എൽ.എ അറിയിച്ചു. പായുന്ന ടിപ്പറുകൾക്കെതിരെ നടപടി വേണം പുനലൂർ: സ്കൂൾ പ്രവർത്തനസമയങ്ങളിൽ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ദേശീയ പാതയിൽ അമിത വേഗത്തിൽ പായുന്ന ടിപ്പുറുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂരിനും ആര്യങ്കാവിനുമിടയിലാണ് രാവിലെയും വൈകുന്നേരവും അമിത ലോഡ് കയറ്റിയ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാണ്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് മണ്ഡലം സെക്രട്ടറി വിഷ്ണു ലാൽ, പ്രസിഡന്റ് ഐസക് ജോയ് എന്നിവർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story