Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതടിക്കാട് ഗവ. എൽ.പി...

തടിക്കാട് ഗവ. എൽ.പി സ്കൂളിന് ഒന്നരക്കോടി

text_fields
bookmark_border
തടിക്കാട് ഗവ. എൽ.പി സ്കൂളിന് ഒന്നരക്കോടി
cancel
അഞ്ചൽ: തടിക്കാട് ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു. തദ്ദേശഭരണ സ്ഥാപനത്തിൽനിന്ന്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ സമീപത്തെ താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത്. 123 വർഷത്തെ പഴക്കമുള്ളതാണ് നിലവിലുള്ള കെട്ടിടം. കാലഹരണപ്പെട്ട കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം പണിയണമെന്ന ആവശ്യം നാട്ടുകാരും പി.ടി.എയും നിരന്തരം ഉന്നയിച്ചിരുന്നതാണ്. ഈ വിവരം 'മാധ്യമം' വാർത്തയാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ ഫണ്ടിൽ ഉൾപ്പെടുത്തി 2021-22 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽനിന്നുമാണ് തുക അനുവദിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന്​ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story