Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാടന്‍നട ജങ്ഷനില്‍...

മാടന്‍നട ജങ്ഷനില്‍ അപകടക്കെണിയായ ഓടയുടെ മേല്‍മൂടി മാറ്റിസ്ഥാപിച്ചു

text_fields
bookmark_border
.........(മാധ്യമം ഇംപാക്ട്)............ ഇരവിപുരം: ദേശീയപാതയില്‍ മാടന്‍നട ജങ്ഷനില്‍ അപകടക്കെണിയായി തകര്‍ന്നുകിടന്ന ഓടയുടെ മേല്‍മൂടികള്‍ പൊതുമരാമത്ത് അധികൃതരെത്തി മാറ്റിസ്ഥാപിച്ചു. ഓടയുടെ മേല്‍മൂടി തകര്‍ന്ന് അപകടക്കെണിയായി മാറിയ വാര്‍ത്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഓടയുടെ മേല്‍മൂടികള്‍ മാറ്റിസ്ഥാപിച്ചത്. കൊട്ടിയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ ബസ് കയറാന്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു ഓടയുടെ മേല്‍മൂടികള്‍ തകര്‍ന്നുകിടന്നത്. മേല്‍മൂടി തകര്‍ന്ന ഓടയില്‍ വീണ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story