Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമയക്രമത്തിലെ തർക്കം:...

സമയക്രമത്തിലെ തർക്കം: ബസ്​ മാനേജരുടെ കൈ അടിച്ചൊടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
ചിത്രം- കൊല്ലം: സമയക്രമത്തിലെ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ്​ മാനേജരുടെ കൈ അടിച്ചൊടിച്ച സംഘത്തിലെ ഒരാളെ കൂടി പൊലീസ്​ അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റിയിൽ സർവിസ്​ നടത്തുന്ന അമ്പാടി ബസിന്‍റെ മനേജർ അനിൽരാജാണ് ആക്രമിക്കപ്പെട്ടത്. കൊറ്റങ്കര മാടൻകാവ് വിജയഭവനത്തിൽ വിനയകുമാർ (26, കുക്കു) ആണ് പിടിയിലായത്. ഇമ്മാനുവൽ റോബർട്ട് എന്നയാളെ നെടുമങ്ങാട് നിന്ന്​ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന വിനയകുമാറിനെ അവിടെ നിന്ന്​ പൊലീസ്​ പിടികൂടുകയായിരുന്നു. കൊല്ലം-ചവറ റൂട്ടിൽ സർവിസ്​ നടത്തുന്ന ശ്രീശാസ്​താ ബസിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ 24ന് ഉച്ചക്ക്​ ശക്തികുളങ്ങര മരിയാലയം ജങ്​ഷന് സമീപം ​െവച്ചാണ് ഇരുബസുകളി​െലയും ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായത്. മുമ്പും ഇരു ബസുകളി​െലയും ജീവനക്കാർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതിന്‍റെ വിരോധത്തിൽ ബസിൽ സൂക്ഷിച്ചിരുന്ന കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. കുട്ടികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിയതിന് കുണ്ടറ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ വിനയകുമാർ ജാമ്യത്തിൽ കഴിഞ്ഞ് വരുകയാണ്. ശക്തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ ശക്തികുളങ്ങര പൊലീസ്​ സ്റ്റേഷനിലെ സബ് ഇൻസ്​പെക്ടർ ഐ.ബി. ആശ, എ.എസ്.ഐമാരായ പ്രദീപ്, ഡാർവിൻ ജയിംസ്​, എസ്​.സി.പി.ഒ ശ്രീലാൽ, പൊലീസ്​ വളന്‍റിയർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. ചിത്രം- യുവാവിന്‍റെ തല തകർത്ത സംഘത്തിലെ ഒരാൾ പിടിയിൽ ഇരവിപുരം: യുവാവിന്‍റെ തല അടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇരവിപുരം താന്നി ഫിഷർമെൻ കോളനി ജോബി നിവാസിൽ പ്രിൻസ്​ (ജോബിൻ, 26) ആണ്​ പിടിയിലായത്. ഇതേ കോളനിനിവാസിയായ ലേബി എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പ്രിൻസ്​ മുമ്പ് ലേബിയുടെ സഹോദരനെ ആക്രമിച്ചത് കോളനിനിവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് പ്രതിയടങ്ങിയ സംഘം ആക്രമിച്ചത്. കല്ല് കൊണ്ട് തലയിൽ ഇടിക്കുകയായിരുന്നു. ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ പൊലീസ്​ പ്രിൻസിനെ താന്നി കടപ്പുറത്ത് നിന്ന്​ പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, പ്രകാശ്, ആന്‍റണി, എ.എസ്​.ഐ ബൈജു, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story