Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ-റെയിൽ: പ്രത്യാഘാത...

കെ-റെയിൽ: പ്രത്യാഘാത പഠനത്തിന്​ തുടക്കം

text_fields
bookmark_border
വിവരശേഖരണം നടത്തുന്നത്​ പ്രദേശവാസികളായ​ 32 വളന്‍റിയർമാർ കൊല്ലം: കെ-റെയിൽ സാമൂഹിക പ്രത്യാഘാത പഠനം ജില്ലയിൽ വെള്ളിയാഴ്ച​ മുതൽ ആരംഭിക്കും. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള വളന്‍ററി ഹെൽത്ത്​​ സർവിസ്​ ആണ്​ സാമൂഹിക ആഘാത പഠനം നടത്തുന്നത്. വിവരശേഖരണം നടത്തുന്നതിന് പ്രദേശവാസികളായ​ 32 വളന്‍റിയർമാരെയാണ്​ ജില്ലയിൽ സജ്ജരാക്കിയിരിക്കുന്നത്​. ഇവരിൽ 22 പേരുടെ പരിശീലനം കഴിഞ്ഞദിവസം പൂർത്തിയായി. ഓരോ വില്ലേജിലും വിവരശേഖരണം നടത്തുന്നതിന്​ കുറഞ്ഞത്​ രണ്ട്​ വളന്‍റിയർമാരെയാണ്​ നിയോഗിക്കുന്നത്​. നിലവിൽ കല്ലിടൽ പൂർത്തിയായ അഞ്ച്​ വില്ലേജുകളിലാണ്​ പഠനം നടത്തുന്നത്​. പാരിപ്പള്ളി, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, ചിറക്കര, മീനാട്​ വില്ലേജുകളിലാണ്​ ആദ്യഘട്ടത്തിൽ സംഘം വിവരശേഖരണം നടത്തുക. 100 ദിവസങ്ങൾക്കുള്ളിൽ പഠന റിപ്പോർട്ട്​ നൽകേണ്ടതുണ്ട്​. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ്​ വില്ലേജുകളിൽ കല്ലിടൽ നീണ്ടുപോകുന്നതിനാലാണ്​ തൽക്കാലം പൂർത്തിയായ സ്ഥലങ്ങളിൽ പഠനം തുടങ്ങാമെന്ന ധാരണയി​ലെത്തിയത്​. അടുത്തയാഴ്ചയോടെ ബാക്കി വില്ലേജുകളിലും കല്ലിടൽ ആരംഭിക്കാനാകുമെന്നാണ്​ കെ-റെയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്​. വിയോജിപ്പും പരാതിയും നൽകാം പൊതുജനത്തിന്‍റെ ആവലാതികളും വിയോജിപ്പുകളും അഭിപ്രായങ്ങളും ക്ഷമാപൂർവം കേട്ട്​ അതെല്ലാം രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ്​ സാമൂഹിക പ്രത്യാഘാത പഠനത്തിനെത്തുന്ന വളന്‍റിയർമാരുടെ പ്രാഥമിക കർത്തവ്യം.​ പഞ്ചായത്ത്​ തലത്തിൽ ​വളന്‍റിയർമാരായി തെരഞ്ഞെടുത്തതും പ്രശ്നങ്ങൾ കേട്ടിരിക്കാൻ കഴിവുള്ളവരെയാണ്​​. പദ്ധതി സംബന്ധിച്ച ഡി.പി.ആർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും മൊബൈൽ ആപ്പും വളന്‍റിയർമാർക്ക്​ ലഭ്യമാക്കിയിട്ടുണ്ട്​. വിവരശേഖരണത്തിനൊപ്പം പ്രാദേശികതലത്തിൽ പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക്​ വ്യക്തമായ മറുപടി നൽകാനുള്ള പരിശീലനവും ഇവർക്ക്​ ലഭിച്ചിട്ടുണ്ട്​. പ്രതിദിനം 10 വസ്തു/വീട്​ ഉടമകളെ വരെയാണ്​ ഒരു വില്ലേജിൽ വളന്‍റിയർമാർ കാണുക​. ​ നിഷ്​​പക്ഷവും സുതാര്യവുമായ സാമൂഹിക പ്രത്യാഘാത പഠനമാണ്​​ തങ്ങൾ ലക്ഷ്യമിടുന്നതും ഉറപ്പുനൽകുന്നതും എന്നാണ്​​ കേരള വളന്‍ററി ഹെൽത്ത്​ സർവിസ് അധികൃതർ വിശദമാക്കുന്നത്​. ആശങ്കകളും പരാതികളും അഭിപ്രായങ്ങളും സർക്കാറിന്​ മുന്നിലെത്തിക്കാനുള്ള അവസരവും അവകാശവുമായി വേണം പൊതുജനങ്ങൾ ഈ പഠനത്തെ ഉപയോഗപ്പെടുത്താൻ. വിവരശേഖരണത്തിന്​ എത്തുന്ന വളന്‍റിയർമാരുടെ ​ൈകയിൽ ചോദ്യാവലിയുണ്ടാകും. ഇതിൽ നിന്നുള്ള ചോദ്യങ്ങൾക്ക്​ മറുപടി അവർ തന്നെ എഴുതിയെടുക്കും. കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ അതിനും അവസരം നൽകും. വളന്‍റിയർമാർ എത്തുന്ന സമയത്ത്​ സംസാരിക്കാൻ കഴിയാത്തവർക്ക്​ അടുത്ത ദിവസങ്ങളിലും അവസരം ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story