Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെട്രോൾ പമ്പിൽ...

പെട്രോൾ പമ്പിൽ ജീവനക്കാർക്കു നേരെ അക്രമണം; പ്രതി പിടിയിൽ

text_fields
bookmark_border
ചവറ: നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ ജീവനക്കാർക്കു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നീണ്ടകര അത്തിക്കൽ പടിഞ്ഞാറ്റതിൽ അഗസ്റ്റിൻ ലൂക്ക (43) ആണ്​ ചവറ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ പ്രതി ഒരു പ്രകോപനവും കൂടാതെ പമ്പിലെ സുരക്ഷാ ജീവനക്കാരനായ ഗോപാലകൃഷ്ണനെയാണ് ആദ്യം മർദിച്ചത്. ഇതുകണ്ട് തടയാനെത്തിയ മറ്റൊരു ജീവനക്കാരനായ പീറ്ററിനും മർദനമേറ്റു. സംഭവം കണ്ട് പമ്പിലേക്ക് ഓടിയെത്തിയ മറ്റൊരു യുവാവിനെയും ഇയാൾ ആക്രമിച്ചിരുന്നു. പൊലീസ് സി.സി.ടി.വി പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചവറ സി.ഐ നിസാമുദ്ദീൻ, എസ്.ഐ സുഖേഷ്, എസ്.ഐ അജയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story