Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.യുക്കാരെ...

കെ.എസ്.യുക്കാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കെ.എസ്.യുക്കാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
cancel
ശാസ്താംകോട്ട: ശാസ്താംകോട്ട മണ്ണെണ്ണമുക്കിന് സമീപം കെ.എസ്.യു ക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ ബാഷ എന്ന ബാദുഷയെ (27) ആണ്​ ബുധനാഴ്ച ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്​. കഴിഞ്ഞ 15നാണ് സംഭവം. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനുശേഷം ഇവിടെ വെച്ച് കെ.എസ്.യു നേതാക്കളായ മൈനാ​ഗപ്പള്ളി ഇടവനശ്ശേരി ബിനു ഭവനത്തിൽ അലൻ ജേക്കബ്, സുഹൃത്തുക്കളായ ജിഷ്ണു, അനന്തു എന്നിവരെ ആക്രമിച്ച കേസിലാണ്​ അറസ്റ്റ്​. അലനും സുഹൃത്തുക്കൾക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ബാദുഷയും മറ്റ് പ്രതികളും ഒളിവിൽ പോകുകയായിരുന്നു. അലന്റെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷിച്ചു വരവേ ശാസ്താംകോട്ട ഐ.എസ്​.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്​.ഐ കെ. രാജൻ ബാബു, എ.എസ്​.ഐ ബിജു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ്​ അറസ്റ്റ് ചെയ്തത്. ഫോട്ടോ: ബാദുഷ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story