Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:31 AM IST Updated On
date_range 24 Feb 2022 5:31 AM ISTകാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി
text_fieldsbookmark_border
(ചിത്രം) കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് (സി.എസ്.ബി) ജീവനക്കാർ ഫെബ്രുവരി 28നും മാർച്ച് 14 നും രാജ്യ വ്യാപകമായി നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച കൊല്ലം ശാഖക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. യു.എഫ്.ബി.യു ജില്ല കൺവീനർ യു. ഷാജി ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഒ.സി ജില്ല പ്രസിഡന്‍റ് അനിൽ കുമാർ, ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി അമൽ ദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് സി.എസ്.ബി ബാങ്ക് സംയുക്ത സമര സമിതി നേതൃയോഗം ചേർന്നു. സമിതി ചെയർമാനും എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയുമായ ജി. ബാബു അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനറും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ എസ്. ജയമോഹൻ സമരപരിപാടികൾ വിശദീകരിച്ചു. സമരസമിതി നേതാക്കളായ ആനന്ദൻ (സി.ഐ.ടി.യു), എം.എം. അൻസാരി (എ.ഐ.ബി.ഇ.എ), രതീഷ് (എ.ഐ.ബി.ഒ.സി ), സതീഷ് (ബി.ഇ.എഫ്.ഐ) എന്നിവർ പങ്കെടുത്തു. കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡ് തിരിഞ്ഞുനോക്കാതെ അധികൃതർ (ചിത്രം) മയ്യനാട്: കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡിൽ സ്ഥാപിച്ചിരുന്ന തറയോട് ഉൾപ്പെടെ വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും റോഡ് പുനർനിർമിക്കാൻ നടപടിയില്ല. മയ്യനാട് ജന്മംകുളം-കല്ലുമ്മൂട് റോഡാണ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. ആറുമാസം മുമ്പ് ജപ്പാൻ കുടിവെള്ള പൈപ്പിടുന്നതിന് വേണ്ടിയാണ് ഇന്റർലോക് റോഡ് കുത്തിപ്പൊളിച്ചത്. പൈപ്പിട്ടശേഷം അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. എത്രയും പെട്ടെന്ന് റോഡ് സഞ്ചരയോഗ്യക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story