Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഹോദരീ ഭർത്താവിനെ...

സഹോദരീ ഭർത്താവിനെ വെട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
(ചിത്രം) കിളികൊല്ലൂർ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കാണാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടു ത്താൻ ശ്രമിച്ച ഭാര്യാ സഹോദരനെ കിളികൊല്ലൂർ പൊലീസ്​ അറസ്റ്റ്​ ചെയ്തു. മങ്ങാട് ശാസ്​താംമുക്ക് വയലിൽ പുത്തൻവീട്ടിൽ ശ്യാം കുമാർ (32) ആണ്​ പിടിയിലായത്. ഭർത്താവുമായി അഭിപ്രായ വ്യത്യാസത്തെതുടർന്ന് കുറച്ച് ദിവസങ്ങളായി ഇയാളുടെ സഹോദരി മക്കളോടൊത്ത്​ ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവരെ തിരികെ വിളിച്ചുകൊണ്ട് പോകാൻ ഭർത്താവായ സുമേഷ് വീട്ടിലെത്തി. സുമേഷിനെ തടഞ്ഞ ശ്യാംകുമാർ പുതിയ വീടെടുത്താൽ മാത്രമേ സഹോദരിയെയും കുട്ടികളെയും വിട്ടയക്കുകയുള്ളൂവെന്ന്​ വ്യക്തമാക്കി. തുടർന്ന്​ വാക്കേറ്റമുണ്ടാകുകയും വീട്ടിനുള്ളിൽനിന്ന്​ വെട്ടുകത്തിയെടുത്ത് ഇയാൾ സുമേഷിന്‍റെ തലക്കും കൈകാലുകളിലും വെട്ടുകയായിരുന്നു. തലക്ക്​ ഗുരുതരമായി വെട്ടേറ്റ സുമേഷിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ്​ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ ശ്യാംകുമാർ തയാറാകാതിരുന്നതിനെ തുടർന്ന് കൺട്രോൾ റൂമിൽനിന്ന്​ കൂടുതൽ പൊലീസെത്തി പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ, എസ്​.ഐമാരായ എ.പി. അനീഷ്​, താഹകോയ, കൺട്രോൾ റൂം എസ്​.ഐ സജി വെല്ലിംഗ്ടൺ, എസ്​.ഐ ശ്രീലാൽ, സി.പി.ഒമാരായ സാജ്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെട്രോൾ പമ്പിൽനിന്ന്​ പണം മോഷ്​ടിച്ചയാൾ പിടിയിൽ കൊല്ലം: തോപ്പിൽകടവിലുള്ള പെട്രോൾ പമ്പിലെ ക്യാബിനിൽനിന്ന്​ പണം കവർന്നയാളെ പൊലീസ്​ പിടികൂടി. ശക്തികുളങ്ങര കുരീപ്പുഴ മാമ്മൂട്ടിൽകടവ് വടക്കേറ്റത്ത് വീട്ടിൽ വിഷ്ണു (30) ആണ്​ പിടിയിലായത്. കഴിഞ്ഞമാസം 31ന്​ പമ്പിലെത്തി വാഹനത്തിൽ പെട്രോൾ നിറച്ചതിനുശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ പമ്പ് ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് മൊബൈൽ ഫോൺ പമ്പിലേൽപിച്ച് തിരികെ പോയി. തുടർന്ന്​ ഫെബ്രുവരി രണ്ടിന്​ എത്തിയ ഇയാൾ പണം നൽകി. ജീവനക്കാരൻ മൊബൈൽ വാങ്ങിക്കാൻ ഇയാളെ ക്യാബിനിലേക്ക് അയച്ചു. ക്യാബിനിൽ കടന്ന ഇയാൾ മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് സ്ഥലത്തുനിന്ന്​ മുങ്ങുകയായിരുന്നു. തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇയാൾ അവിടെവെച്ച് വാഹനപകടത്തിൽപെട്ട്​ ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന്​ വിടുതൽ വാങ്ങിയാണ്​ ഇയാളെ കൊല്ലം വെസ്റ്റ് പൊലീസ്​ അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് ഇൻസ്​പെക്ടർ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തിൽ സബ്​ ഇൻസ്​പെക്ടർ ശ്യാംകുമാർ, എ.എസ്​.ഐമാരായ നിസാം, സി.പി.ഒ സെബാസ്റ്റ്യൻ, ദീപു എന്നിവരടങ്ങിയ സംഘമാണ് കേസ്​ അന്വേഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story