Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമിനിലോറി മൂന്ന്​...

മിനിലോറി മൂന്ന്​ വൈദ്യുതി തൂണുകളിൽ ഇടിച്ചു

text_fields
bookmark_border
(ചിത്രം) കൊട്ടിയം: എംസാൻറ് കയറ്റിവന്ന മിനിലോറി ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മൂന്ന് വൈദ്യുതി തൂണുകൾ ഇടിച്ചുതകർത്തു. ഇതേതുടർന്ന്​ പള്ളിമണിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വലിയ അപകടമുണ്ടായെങ്കിലും ഡൈവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. 11 കെ.വി ലൈനും എൽ.ടി ലൈനും കടന്നുപോകുന്ന വൈദ്യുതി തൂണുകളാണ് തകർന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അശ്രാന്തപരിശ്രമം കാരണം വൈകീട്ട് അ​േഞ്ചാടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഉത്സവം ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം 25ന് തുടങ്ങി മാർച്ച്​ ആറിന് സമാപിക്കും. ആറിന്​ കൊടിമൂട്ടിൽ പൊങ്കാല നടക്കും. നാലിന്​ 7.30നും 7.38നും ഇടക്കാണ്​ കൊടിയേറ്റ്. ആറിന്​ വൈകുന്നേരം 6.30ന് പുറത്തെഴുന്നെള്ളിപ്പ്, രാത്രി 10.30ന് കൊടിയിറക്ക്. മാർക്കറ്റിലെ കുഴി മൂടണം (ചിത്രം) ഇരവിപുരം: മാർക്കറ്റിൽ മണ്ണ്​ പരിശോധനക്കായെടുത്ത കുഴി മൂടണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിലാണ് അപകട ഭീഷണിയായി കുഴിയുള്ളത്. മാർക്കറ്റിലെ കിണറിനോട് ചേർന്ന കുഴി മൂടാത്തതിനാൽ കിണർ ഇടിഞ്ഞുതാഴാൻ ഇടയുണ്ട്​. മാസങ്ങൾക്കുമുമ്പാണ് മാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്‍റെ മുന്നോടിയായി കുഴിയെടുത്ത് മണ്ണ് ശേഖരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story