Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകല്ലുമാല സമരഭൂമി...

കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന-അണ്ണാ ഡി.എച്ച്.ആര്‍.എം

text_fields
bookmark_border
(ചിത്രം) കൊല്ലം: പീരങ്കി മൈതാനിയിലെ കല്ലുമാല സമരഭൂമി കൈയേറി നശിപ്പിക്കുന്നത് ദലിതരുടെ ചരിത്രശേഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഉഷ കൊട്ടാരക്കര. സമരഭൂമിയില്‍ നിന്നാരംഭിച്ച് ചിന്നക്കടയില്‍ സമാപിച്ച പാര്‍ട്ടിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇടത് രാഷ്ട്രീയത്തില്‍നിന്ന്​ മാറിത്തുടങ്ങിയ ദലിത് യുവതയെ അപരവത്കരണത്തിലൂടെ കൂടെക്കൂട്ടുകയാണ് ഇടത് കുബുദ്ധികളുടെ ലക്ഷ്യം. ദലിതരുടെ വിമോചകന്‍ അയ്യന്‍കാളിയുടെ ഓര്‍മകള്‍ പേറുന്ന മണ്ണാണ് കല്ലുമാല സമരഭൂമിയെന്നും ജീവൻ നഷ്ടപ്പെട്ടാലും കൈയേറ്റം അനുവദിക്കില്ലെന്നും അവർ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സിബു കാരംകോട് അധ്യക്ഷതവഹിച്ചു. ഡി.എച്ച്.ആർ.എം കേരള ചെയർപേഴ്‌സൻ സിന്ധു പത്തനാപുരം, അണ്ണാ ഡി.എച്ച്.ആർ.എം പാര്‍ട്ടി വർക്കിങ്​ പ്രസിഡന്‍റ്​ സജി കൊല്ലം, ഡി.എച്ച്.ആർ.എം കേരള സെക്രട്ടറി ഷണ്‍മുഖന്‍ പരവൂര്‍, ബൈജു പത്തനാപുരം തുടങ്ങിയവര്‍ സംസാരിച്ചു. പീരങ്കി മൈതാനം വികൃതമാക്കുന്നത് പ്രതിഷേധാര്‍ഹം കൊല്ലം: ചരിത്ര സ്മാരകമായ പീരങ്കി മൈതാനം കെട്ടിടങ്ങള്‍ നിർമിച്ച് വികൃതമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അതില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story