Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാഷ്യു കോര്‍പറേഷൻ...

കാഷ്യു കോര്‍പറേഷൻ അവാർഡുകൾ സമ്മാനിച്ചു

text_fields
bookmark_border
(ചിത്രം) കൊല്ലം: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കാഷ്യു കോര്‍പറേഷന്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസ്​ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ്​ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷത വഹിച്ചു. എം.ഡി. ഡോ. രാജേഷ് രാധാകൃഷ്ണന്‍, ഷോപ്​സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, കാപക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള എന്നിവര്‍ പങ്കെടുത്തു. 117 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്​, കാഷ് അവാര്‍ഡുകള്‍, പഠനസഹായം എന്നിങ്ങനെ 7,30,000 രൂപ വിതരണം ചെയ്തത്. റവന്യൂ കോംപ്ലക്‌സ്: പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍ -കലക്ടര്‍ കൊല്ലം: പീരങ്കി മൈതാനത്ത് റവന്യൂ കോംപ്ലക്‌സ് നിര്‍മാണം തുടങ്ങുന്നുവെന്ന രീതിയില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. പ്രദേശത്ത് നിര്‍മാണം നടത്തുന്നതിനെതിരെ മേയര്‍ നിർദേശം നല്‍കിയെന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്. 2016-17ലെ സംസ്ഥാന ബജറ്റില്‍ ജില്ലക്ക്​ റവന്യൂ ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനായി സ്ഥല ലഭ്യത സംബന്ധിച്ചും സ്റ്റേഡിയത്തിന് പാട്ടത്തിന് നല്‍കിയിട്ടുള്ളതില്‍ കവിഞ്ഞ സ്ഥലത്ത് കൈയേറ്റം നടക്കുന്നതായുള്ള പരാതി പരിശോധിക്കുന്നതിനും പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. റവന്യൂ ടവര്‍ നിര്‍മാണത്തിന് ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ നിർദേശത്തിന് അനുസൃതമായി മാത്രമാകും ഈ മേഖലയുടെ വിനിയോഗം സംബന്ധിച്ച തീരുമാനം എടുക്കുക എന്നും കലക്ടര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story