Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:31 AM IST Updated On
date_range 23 Feb 2022 5:31 AM ISTഅളവുതൂക്ക ഉപകരണങ്ങൾ പരിശോധന ക്യാമ്പ്
text_fieldsbookmark_border
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ലീഗൽ മെട്രോളജി വകുപ്പിന്‍റെ അധികാരപരിധിയിലുള്ള കുളക്കട, മൈലം, പവിത്രേശ്വരം, പേരയം, പോരുവഴി, കിഴക്കേകല്ലട, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത് ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിലെ വ്യാപാരികളുടെ 2021 ഒക്ടോബർ മുതൽ ഡിസംബർ വരെ കാലാവധി അവസാനിക്കുന്ന അളവുതൂക്ക ഉപകരണങ്ങൾ പിഴ, അധിക ഫീസ് എന്നിവ ഒഴിവാക്കി സർക്കാറിന്‍റെ പുതിയ ഉത്തരവ് പ്രകാരം മുദ്ര ചെയ്യാവുന്നതാണ്. 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ കാലാവധി അവസാനിക്കുന്ന അളവുതൂക്ക ഉപകരണങ്ങൾ, ഓട്ടാറിക്ഷ ഫെയർ മീറ്ററുകൾ കൃത്യത പരിശോധിച്ച് മുദ്ര പതിപ്പിക്കുന്ന ക്യാമ്പ് താഴെപ്പറയുന്ന തീയതിയിൽ മുൻകൂർ ടോക്കൺ അടിസ്ഥാനത്തിൽ നടക്കും. പഞ്ചായത്ത്, ക്യാമ്പ് സ്ഥലം, തീയതി, സമയം എന്ന ക്രമത്തിൽ മൈനാപ്പള്ളി പഞ്ചായത്ത്: മൈനാപ്പള്ളി പഞ്ചായത്ത് ഓഫീസ് 24 ന് രാവിലെ 11 മുതൽ 1 വരെ കുളക്കട പഞ്ചായത്ത്: കുളക്കട പഞ്ചായത്ത് ഓഫിസ് 25ന് രാവിലെ 11 മുതൽ ഒന്നു വരെ. പവിത്രേശ്വരം പഞ്ചായത്ത്: പവിത്രേശ്വരം പഞ്ചായത്ത് ഓഫിസ് 25 ന് ഉച്ചക്ക് രണ്ടു മുതൽ നാലുവരെ. ഓട്ടോറിക്ഷ /ഓഫിസ് ക്യാമ്പ്: ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫിസ് 24ന് ഉച്ചക്ക് രണ്ടു മുതൽ 4.30 വരെ. കൂടുതൽ വിവരങ്ങൾക്ക് 8281698024, 04762834499.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story