Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:30 AM IST Updated On
date_range 23 Feb 2022 5:30 AM ISTഎൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സൻസദ് വിശിഷ്ടരത്ന പുരസ്കാരം
text_fieldsbookmark_border
കൊല്ലം: 2022 ലെ 'സന്‍സദ് വിശിഷ്ട രത്ന' അവാര്‍ഡിന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അര്‍ഹനായി. എം.പിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ വിലയിരുത്തി പാര്‍ലമെന്‍റിലെ ഉജ്ജ്വലമായ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. നിയമനിര്‍മാണം, നിയമഭേദഗതികള്‍, ചോദ്യോത്തരവേള, ശൂന്യവേള, പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലെ ഇടപെടല്‍, സ്വകാര്യ ബില്ലുകള്‍, സ്വകാര്യ പ്രമേയങ്ങള്‍, ഓര്‍ഡിനന്‍സുകള്‍ക്കെതിരെയുള്ള നിരാകരണ പ്രമേയങ്ങള്‍, പാര്‍ലമെന്‍റിലെ ഹാജര്‍, മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ തുടങ്ങി സമഗ്രമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. മഹാരാഷ്ട്രയിലെ എം.പിമാരായ സുപ്രിയ സുലെ, ശ്രീരംഗ് അപ്പ ബര്‍ന്നെ എന്നിവരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു. ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ നിർദേശപ്രകാരം ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയന് നല്‍കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 22 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 16ാം ലോക്സഭയിലും ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനുള്ള നിരവധി അവാര്‍ഡുകള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story