Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:29 AM IST Updated On
date_range 23 Feb 2022 5:29 AM ISTഅന്യായ ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം -സോളിഡാരിറ്റി
text_fieldsbookmark_border
കൊല്ലം: വെൽഫെയർ പാർട്ടി ഭൂസമരസമിതി സംസ്ഥാന കൺവീനറും മനുഷ്യാവകാശ പ്രവർത്തകനുമായ ഷെഫീഖ് കോഴിക്കോടിനെ കാരണമില്ലാതെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രത്യേക അന്വേഷണ സംഘമായ എ.ടി.എസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്. നിരപരാധികളായ മുസ്ലിം യുവാക്കളെ വ്യാജ കേസുകളിൽ കുടുക്കി തീവ്രവാദ മുദ്ര ചാർത്തുന്ന അന്വേഷണ ഏജൻസികളുടെ സ്ഥിരം തന്ത്രത്തിന്‍റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രവർത്തകർക്ക് നേരെ ഭരണകൂടവും പൊലീസും അന്വേഷണ ഏജൻസികളും നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് എസ്. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. ഹാഷിം, ഡോ. തൻവീർ, ദിലീപ് സുഹൈൽ, അബുല്ലൈസ്, നജീബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story