Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:29 AM IST Updated On
date_range 23 Feb 2022 5:29 AM ISTറെയിൽവേയുടെ നിലപാട് അംഗീകരിക്കില്ല -പി.എസ്. സുപാൽ എം.എൽ.എ
text_fieldsbookmark_border
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ റെയിൽവേ ലൈനിന് സമീപമുള്ള കുടുംബങ്ങളെ ഏകപക്ഷീയമായി കുടിയൊഴിപ്പിക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് പി.എസ്. സുപാൽ എം.എൽ.എ. റവന്യൂമന്ത്രി വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് എം.എൽ.എ റെയിൽവേയുടെ നടപടിയെ എതിർത്തത്. ഈ മേഖലയിൽ പാതക്കു സമീപം താമസിക്കുന്ന ആളുകൾക്ക് റെയിൽവേ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. എം.എൽ.എ ഇടപെട്ട് നിലവിലുള്ള ഒഴിപ്പിക്കൽ നടപടി ശ്രമങ്ങളുമായി റെയിൽവേ മുന്നോട്ടുപോകുന്നത് നിർത്തിവെച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി അടക്കം നിവേദനം നൽകി. റെയിൽവേ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിന് കലക്ടർ സ്റ്റേ നൽകി. സ്റ്റേ നിലനിൽക്കുന്ന കാലയളവിൽ ഒരു വിധ നടപടിക്രമങ്ങളുമായി റെയിൽവേ മുന്നോട്ടുപോകരുതെന്ന് എം.എൽ.എ പറഞ്ഞു. 70 വർഷത്തിനു മുകളിലായി താമസിക്കുന്നവരാണ് ഇവിടെയുള്ളത്. ഇവരുടെ പക്കലുള്ള രേഖകൾ വെച്ച് റെയിൽവേ നൽകിയ എൻ.ഒ.സി പ്രകാരമാണ് വീടുവെച്ച് താമസിക്കുന്നത്. നിലവിൽ ഈ ഭൂമി വനഭൂമിയായിട്ടാണ് ബി.ടി.ആർ (റവന്യൂ രേഖകൾ) രേഖകളിൽ ഉൾപ്പെടെയുള്ളത്. വനഭൂമിയായതിനാൽ റെയിൽവേക്ക് പൂർണമായ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. നിലവിൽ റെയിൽവേയുടെ പക്കലുള്ള സ്കെച്ചിന് ആധികാരിയതയില്ല. 2019 സെപ്റ്റംബർ ആറിന് ചേർന്ന സംയുക്ത യോഗ തീരുമാനപ്രകാരം ജോയൻറ് സർവേ നടത്താൻ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കാതെയാണ് ഒഴിപ്പിക്കൽ നടപടികളുമായി റെയിൽവേ മുന്നോട്ടുവന്നിട്ടുള്ളതെന്നും എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story