Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിമാസ പരിപാടി...

പ്രതിമാസ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
കൊല്ലം: കാവ്യകൗമുദി സാഹിത്യസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിമാസ പരിപാടി പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍ കവി മയ്യനാട് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി. മഹേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍ നായര്‍, ഡോ. ഡേവിഡ് മോസസ്, പുഷ്പരാജന്‍ വള്ളിക്കീഴ്, മുട്ടറ വി. കൃഷ്ണന്‍കുട്ടി, മാമ്പള്ളി ജി.ആര്‍. രഘുനാഥന്‍, താഴ്‌വര ഗോപിനാഥ്, ജി.കെ. പനക്കുളങ്ങര, കുരീപ്പുഴ രാജേന്ദ്രന്‍, ലിജുദാസ് കൊട്ടാരക്കര, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. അഞ്ചരകിലോ കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ പരവൂർ: പുതുവർഷാഘോഷത്തിന് വിൽപനക്ക്​ എത്തിച്ച അഞ്ചരകിലോ കഞ്ചാവ് ​പിടികൂടിയ സംഭവത്തിൽ പൊലീസിനെ വെട്ടിച്ച് കടന്ന പ്രധാനി പിടിയിലായി. പരവൂർ കുറുമണ്ടൽ പൂക്കുളം സൂനാമി കോളനിയിൽ ഫ്ലാറ്റ് നമ്പർ ഏഴ്, വീട് നമ്പർ 60 ൽ സി. കലേഷ് (30) ആണ് പിടിയിലായത്. ശക്തികുളങ്ങര, പള്ളിത്തോട്ടം, കൊട്ടിയം, പരവൂർ തുടങ്ങി വിവിധ പൊലീസ്​ സ്റ്റേഷനുകളിലായി മയക്കുമരുന്ന് വ്യാപാരം, കുട്ടികൾക്ക് മയക്കുമരുന്ന് നൽകൽ, ചാരായനിർമാണം, കവർച്ച, സ്​ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളാണ് കലേഷ്. കഞ്ചാവ് വിൽപനക്ക്​ അഞ്ചോളം കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇയാളെ ഒന്നര കിലോയോളം കൈവശം ​െവച്ചതിന് കൊല്ലം സെഷൻസ്​ കോടതി ഏഴുവർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇപ്പോൾ അപ്പീൽ ജാമ്യത്തിൽ നിൽക്ക​െവയാണ് കഞ്ചാവ് കടത്ത് കേസിൽ പിടിയിലായത്. രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ജില്ല ​െപാലീസ്​ മേധാവി ടി. നാരായണന്‍റെ നിർദേശാനുസരണം പരവൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ ഉൾപ്പെട്ട സംഘമാണ് കുറുമണ്ടൽ പൂക്കുളം സൂനാമി കോളനിക്ക് സമീപം നിന്നും 2021 ഡിസംബർ 30ന് വൈകുന്നേരം മോട്ടോർ സൈക്കിളിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. പുക്കുളം സൂനാമി ഫ്ലാറ്റ് പരിസരത്തുള്ള റോഡിൽ വാഹനപരിശോധന നടത്തുന്ന സംഘത്തിന് മുന്നിലാണ് അവിചാരിതമായി ബൈക്കിൽ കഞ്ചാവുമായി എത്തിയത്. പൊലീസ്​ സംഘത്തെ കണ്ട് ബൈക്കിലുണ്ടായിരുന്ന കലേഷ് ഓടി രക്ഷപ്പെട്ടു. ഇയാളോടൊപ്പം ഉണ്ടായിരുന്ന ദീപു എന്ന യുവാവിനെ അന്ന് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കലേഷ് തിരികെ നാട്ടിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടിയിലായത്. പരവൂർ ഇൻസ്​പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ നിതിൻ നളൻ, വിജയകുമാർ, എ.എസ്​.ഐ പ്രദീപ്, സി.പി.ഒ മാരായ സായിറാം, മനോജ്നാഥ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story