Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:28 AM IST Updated On
date_range 22 Feb 2022 5:28 AM ISTകളഞ്ഞുകിട്ടിയ പണം തിരികെ നൽകി
text_fieldsbookmark_border
ശാസ്താംകോട്ട: കംഫർട്ട് സ്റ്റേഷൻ ജീവനക്കാരന് കളഞ്ഞുകിട്ടിയ 50,000 രൂപ ഉടമക്ക് തിരികെ നൽകി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭരണിക്കാവ് കംഫർട്ട് സ്റ്റേഷനിൽ ഒരു പൊതി കിടക്കുന്നത് ജീവനക്കാരനായ ശിവൻകുട്ടി ശ്രദ്ധിച്ചത്. പരിശോധനയിൽ നോട്ടുകെട്ടാണെന്ന് മനസ്സിലാക്കി. ഉടൻതന്നെ ജങ്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് വഴി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് ഉടമയെ കണ്ടെത്തി. പോരുവഴി ഇടക്കാട് ദേവഗിരി സ്വദേശിയായ ഉണ്ണികൃഷ്ണനെ സ്റ്റേഷനിൽ വിളിച്ച് എസ്.എച്ച്.ഒ അനൂപിന്‍റെ സാന്നിധ്യത്തിൽ തുക കൈമാറി. ഉണ്ണികൃഷ്ണൻ വീട് പണിക്കായി ബാങ്കിൽ നിന്ന് എടുത്തതായിരുന്നു പണം. ഇതിനിടയിൽ കംഫർട്ട് സ്‌റ്റേഷനിൽ കയറിയപ്പോൾ അവിടെ െവച്ച് നഷ്ടപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
