Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

മത്സ്യത്തൊഴിലാളികൾക്ക് കട്ടമരം വിതരണം ചെയ്തു

text_fields
bookmark_border
മത്സ്യത്തൊഴിലാളികൾക്ക് കട്ടമരം വിതരണം ചെയ്തു
cancel
ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക്​ നൽകുന്ന കട്ടമരങ്ങളുടെ വിതരണോദ്ഘാടനം നടത്തി. 29 കട്ടമരങ്ങളാണ് വിതരണം ചെയ്യുന്നത്.10 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. വിതരണോദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുരേഷ് താനുവേലി, സ്ഥിരം സമിതി അധ്യക്ഷരായ ടി. രാജീവ്, ഗീതാകുമാരി, സുൽഫിയ ഷെറിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർളി ശ്രീകുമാർ, എസ്. ശ്രീലത, നിഷ, റാഷിദ് എ. വാഹിദ്, സുനിത, തുളസീധരൻ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ നിസാം, ബി.ഡി.ഒ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ചിത്രം: ഓച്ചിറ ബ്ലോക്കിൽ കട്ടമരങ്ങളുടെ വിതരണം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story