Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:28 AM IST Updated On
date_range 22 Feb 2022 5:28 AM ISTനീരൊഴുക്ക് വറ്റി പന്നിത്തോട് പാരിസ്ഥിതിക ഭീഷണിയിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ നീരൊഴുക്കിന് പങ്കുവഹിച്ചിരുന്ന പന്നിത്തോടിൽ ജലം വറ്റി പ്രദേശം പരിസ്ഥിതി ഭീഷണി നേരിടുന്നു. പഞ്ചായത്തിലെ നീലികുളം, കുലശേഖരപുരം, പഞ്ചായത്ത് സെന്‍റർ, കോട്ടയ്ക്കുപുറം, ഹൈസ്കൂൾ, വള്ളിക്കാവ് എന്നീ വാർഡുകളിൽ നിന്ന് മഴക്കാലത്ത് വെള്ളം ഒഴുകിയിരുന്നത് പന്നിത്തോട് വഴിയായിരുന്നു. ടി.എസ് കാനാലുമായി ബന്ധിപ്പിക്കുന്ന ഈ തഴത്തോടിന് ഇരുവശവും ഉണ്ടായിരുന്ന ഏക്കർ കണക്കിന് നെൽവയലുകളിെലയും കൃഷിസ്ഥലങ്ങളിെലയും നീരൊഴുക്ക് ക്രമീകരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. വർഷങ്ങളായി അധികൃതർ തുടരുന്ന അനാസ്ഥയും വ്യാപക കൈയേറ്റങ്ങളും മൂലം പന്നിത്തോട് പൂർണമായും നശിച്ചുകൊണ്ടിരിക്കുന്നു. സംരക്ഷണഭിത്തികളില്ലാത്ത ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് വീണും വൻതോതിൽ എക്കൽ, മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടിയും മിക്ക പ്രദേശത്തും തോട് ഏതാണ്ട് മൂടിയ അവസ്ഥയിലാണ്. മഴക്കാലത്ത് ചുറ്റുപാടുകളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യം ഉൾെപ്പടെ ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. നാശത്തിലേക്ക് നീങ്ങിയതോടെ കുലശേഖരപുരത്ത് തഴത്തോടിന് ഇരുവശവുമുണ്ടായിരുന്ന ഏക്കർ കണക്കിന് നെൽകൃഷിയും അനുബന്ധകൃഷികളും ഇല്ലാതായി. പ്രദേശത്ത് തെങ്ങ് കൃഷി പോലും നാശം നേരിടുന്ന അവസ്ഥയാണ്. തെങ്ങിൻതൈകളുടെ പ്രാരംഭ പരിചരണകാലത്തുതന്നെ വെള്ളക്കെട്ടിൽ വേര് ചീഞ്ഞുപോകുകയാണെന്ന് കർഷകർ പറയുന്നു. തഴത്തോട് മുതൽ വള്ളിക്കാവ് ടി.എസ് കനാൽവരെയുള്ള ശരാശരി നാല് കിലോമീറ്റർ നീളമാണ് പന്നിത്തോടിനുള്ളത്. എക്കലും മാലിന്യങ്ങളും നീക്കം ചെയ്ത് തകർന്ന ഭിത്തികൾ കെട്ടി തോടിനെ സംരക്ഷിക്കണം. വിഷയത്തിൽ വള്ളിക്കാവ് പരിസ്ഥിതി സംരക്ഷണ സമിതി സമരത്തിന് ഒരുങ്ങുകയാണ്. ചിത്രം: നീരൊഴുക്ക് വറ്റി നാശത്തിലേക്കായ കുലശേഖരപുരം പഞ്ചായത്തിലെ തഴത്തോടിന്‍റെ ഭാഗമായ പന്നിത്തോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
