Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:30 AM IST Updated On
date_range 21 Feb 2022 5:30 AM ISTതകർക്കപ്പെട്ട തോപ്പിൽ രവി സ്മാരകം ഉമ്മൻ ചാണ്ടി സന്ദർശിച്ചു
text_fieldsbookmark_border
അഞ്ചാലുംമൂട്: കുപ്പണയിൽ തകർക്കപ്പെട്ട തോപ്പിൽ രവി സ്മാരകം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഞായറാഴ്ച വൈകീട്ട് 7.30ഓടെ എത്തിയ ഉമ്മൻ ചാണ്ടി കല്ലേറിൽ ജനൽ ചില്ല് തകർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബൈജു മോഹന്‍റെ വീടും സന്ദർശിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ. ഷാനവാസ്ഖാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കുഴിയം ശ്രീകുമാർ, സൂരജ് രവി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story