Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:29 AM IST Updated On
date_range 21 Feb 2022 5:29 AM ISTഅധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: സ്കൂളുകൾ പൂർണ സമയപ്രവർത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി . കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലാണ് ശുചീകരണം സംഘടിപ്പിച്ചത്. ഉപജില്ല തല ഉദ്ഘാടനം കരുനാഗപ്പള്ളി ടൗൺ എൽ.പി.എസിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൽ. ശ്രീലത നിർവഹിച്ചു. ഉപജില്ല പ്രസിഡന്‍റ് ജെ.പി. ജയലാൽ അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി ഒ. അനീഷ്, ട്രഷറർ ആർ. അശ്വതി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ.എസ്. ജയകുമാർ, കെ. രാജീവ്, ജില്ല കൗൺസിൽ അംഗം ജിഷ്ണു രാജ്, ഉപജില്ല കമ്മിറ്റി അംഗങ്ങളായ ഷാൻ, സിനീഷ്, പ്രഥമാധ്യാപിക ബീന എന്നിവർ സംസാരിച്ചു. ചിത്രം: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ശുചീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
