Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതടിക്കാട്...

തടിക്കാട് ഗവ.എൽ.പി.എസിനോട് അവഗണന: വിദ്യാർഥികൾ ദുരിതത്തിൽ

text_fields
bookmark_border
തടിക്കാട് ഗവ.എൽ.പി.എസിനോട് അവഗണന: വിദ്യാർഥികൾ ദുരിതത്തിൽ
cancel
അഞ്ചൽ: മുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി സ്കൂളിനോട് അധികൃതരുടെ അവഗണന തുടരുന്നു. കിഴക്കൻമേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ തടിക്കാട് ഗവ.എൽ.പി.എസിനാണ്​ ഈ ദുരവസ്ഥ. 1899 ൽ സ്ഥാപിതമായ സ്കൂളിന്‍റെ പ്രധാന കെട്ടിടങ്ങൾക്ക് ബലക്ഷയം നേരിട്ടതിനാൽ കുട്ടികളെ സമീപത്തുള്ള തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിലിരുത്തിയാണ് പഠിപ്പിക്കുന്നത്. അരഭിത്തിക്ക് മുകളിൽ തടികൊണ്ടുള്ള അഴികളായതിനാൽ ചൂട് കാറ്റ് കൂട്ടികൾക്ക് അസഹനീയമാണ്. അടുത്തിടെ ഓട് മേൽക്കൂര മാറ്റി പകരം ഷീറ്റിട്ടതും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴക്കാലമായാൽ ഇതിനുള്ളിൽ പഠനം അസാധ്യമാകുമെന്നും രക്ഷിതാക്കൾ പറയുന്നു. പഴയ കെട്ടിടങ്ങൾക്ക് എൽ.എസ്.ജി.ഡി എൻജിനീയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അതിനാലാണ് താൽക്കാലിക ഷെഡിലേക്ക് പഠനം മാറ്റേണ്ടി വന്നത്. സമീപത്തെ മറ്റ് വിദ്യാലയങ്ങൾക്കെല്ലാം പഠിക്കാൻ കുട്ടികൾ നന്നേ കുറവായിരുന്നിട്ടും ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമിച്ചുനൽകുന്നുണ്ട്. വർഷങ്ങളായി നാട്ടുകാരും പി.ടി.എയും ആവശ്യപ്പെട്ടിട്ടും പുതിയ കെട്ടിടം നിർമിക്കാനുള്ള ഫണ്ടനുവദിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story