Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പ്രതിഷേധ ധർണ
cancel
കരുനാഗപ്പള്ളി: ദേശീയനേതാക്കളെ വിസ്മരിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ പിന്മുറക്കാരാവാന്‍ സി.പി.എം ശ്രമിക്കുന്നതിന്‍റെ ഉദാഹരണമാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള കരുനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ്​ ഇല്ലാതാക്കാനുള്ള മുനിസിപ്പല്‍ ഭരണസമിതിയുടെ നീക്കമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. മുനിസിപ്പൽ ഭരണസമിതി അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നടത്തുന്നു എന്നാരോപിച്ച്​ കരുനാഗപ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ, കെ.സി. രാജന്‍, കെ.ജി. രവി, എം. അന്‍സാര്‍, ആര്‍. രാജശേഖരന്‍, എല്‍.കെ. ശ്രീദേവി, ബിന്ദു ജയന്‍, മുനമ്പത്ത്​ വഹാബ്, എന്‍. അജയകുമാര്‍, മുമ്പത്ത് ഗഫൂര്‍, എം.കെ. വിജയഭാനു, ബോബന്‍ ജി. നാഥ്, ടി.പി. സലീം കുമാര്‍, മുഹമ്മദ് ഹുസൈന്‍, എം.എസ്. സത്താര്‍, എം.എസ്. ഷിബു എന്നിവര്‍ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ മുനിസിപ്പല്‍ ഒാഫിസ് പടിക്കല്‍ നടത്തിയ പ്രതിഷേധധര്‍ണ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story