Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTപൊലീസുകാരെ കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ഇരവിപുരം: പൊലീസുദ്യോഗസ്ഥരെ കടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് കടപ്പാക്കട ഫാമിലി നഗർ 12 പഴയത്ത് കിഴക്കതിൽ വീട്ടിൽ സുജിത്ത് (28) ആണ് പിടിയിലായത്. രാത്രികാല പട്രോളിങ്ങിലായിരുന്ന ഇരവിപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജയേഷ്, എസ്.സി.പി.ഒ ലതീഷ്മോൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സുജിത്തിനെതിരെ ഭാര്യ നൽകിയ സന്ദേശം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. സുജിത്തിനെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ എസ്.ഐയുടെ ഇരുകൈകളിലും കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച ലതീഷ്മോനെ ചവിട്ടി തറയിലിട്ട് കടിച്ച് മുറിവേൽപ്പിച്ചു. തുടർന്ന് കൂടുതൽ പൊലീസെത്തി ബലപ്രയോഗത്തിലൂടെ സുജിത്തിനെ കീഴ്പ്പെടുത്തിയാണ് സ്റ്റേഷനിൽ എത്തിച്ചത്. പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ജയകുമാർ, എ.എസ്.ഐ സുരേഷ്, സി.പി.ഒ ലതീഷ്മോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story