Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതിരയിലകപ്പെട്ട...

തിരയിലകപ്പെട്ട പത്തുവയസ്സുകാരനെ ലൈഫ്ഗാര്‍ഡുമാര്‍ രക്ഷിച്ചു

text_fields
bookmark_border
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയിലകപ്പെട്ട പത്തുവയസ്സുകാരനെ രക്ഷിച്ച് ലൈഫ്ഗാര്‍ഡുമാര്‍. ചവറ സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്‍റെ മകന്‍ ഹസനാണ് തിരയിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് 5.30ന് ലൈഫ്ഗാര്‍ഡ് ടവറിന് 50 മീറ്റര്‍ മാറിയായിരുന്നു അപകടം. ശക്തമായി തിരയുള്ളതിനാല്‍ കടലിലേക്ക് ഇറങ്ങരുതെന്ന് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലൈഫ്​ഗാർഡ്​ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവർ മുന്നറിയിപ്പ് നല്‍കി മടങ്ങിയ ഉടനെയാണ് കുട്ടി തിരയിലകപ്പെട്ടത്. ലൈഫ്ഗാര്‍ഡുമാരായ എം.കെ. പൊന്നപ്പന്‍, രതീഷ്‌ കുമാര്‍, ഷാജി ഫ്രാന്‍സിസ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story