Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതദ്ദേശസ്വയംഭരണ...

തദ്ദേശസ്വയംഭരണ ദിനാഘോഷം നടത്തി

text_fields
bookmark_border
​കൊല്ലം: തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്‍റെ ഭാഗമായ ജില്ലതല പരിപാടികള്‍ ജില്ല പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്നു. 'അധികാര വികേന്ദ്രീകരണം കാല്‍നൂറ്റാണ്ട്' വിഷയത്തില്‍ നടന്ന സെമിനാറില്‍ മുന്‍ എം.എല്‍.എയും സെന്‍ കമ്മിറ്റി അംഗവുമായ കെ. പ്രകാശ് ബാബു വിഷയാവതരണം നടത്തി. കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനതല പരിപാടികളുടെ തത്സമയ സംപ്രേഷണത്തില്‍ ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയിലെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ്, മഹാത്മ പുരസ്‌കാരങ്ങളുടെ വിതരണം കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ ജെ. ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി ജയദേവി മോഹന്‍, റീജനല്‍ ജോയന്‍റ്​ ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ടി.കെ. സയൂജ, ടൗണ്‍ പ്ലാനര്‍ എം.വി. ശാരി, എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍റര്‍വ്യൂ കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിങ് സെന്‍ററില്‍ കരാര്‍ വ്യവസ്ഥയില്‍ ഐ.എം.സിയുടെ കീഴില്‍ ക്ലര്‍ക്ക് (പി.പി.പി സ്‌കീം) നിയമനത്തിനുള്ള അഭിമുഖം 23ന് രാവിലെ 11ന്​ സെന്‍ററില്‍ നടക്കും. യോഗ്യത ബി.കോം ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ടാലി, മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയം അഭികാമ്യം. വിവരങ്ങള്‍ 04742713099. അനര്‍ട്ട് സൗരതേജസ്സ്​ പദ്ധതി കൊല്ലം: അനര്‍ട്ടിന്‍റെ സൗരതേജസ്സ്​ പദ്ധതിയുടെ ബോധവത്​കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും തിങ്കളാഴ്ച മുതല്‍ 23 വരെ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളില്‍ നടക്കും. ഊര്‍ജമിത്ര കേന്ദ്രങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രജിസ്‌ട്രേഷനും നടത്തും. വിശദവിവരങ്ങള്‍ക്ക്​: അനര്‍ട്ട് ജില്ല ഓഫിസ് : 04742797078, 9188119402, ഊര്‍ജ്ജമിത്ര കൊല്ലം: 9447452962, ഊര്‍ജമിത്ര കുണ്ടറ : 8593057575, പുനലൂര്‍: 8281261440, കുന്നത്തൂര്‍ : 9961366679, ചവറ : 9946447346, ചടയമംഗലം : 9495117899, ചാത്തന്നൂര്‍: 8606386450.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story